അഖിലയെ മതം മാറ്റി വിവാഹം കഴിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രിം കോടതിയുടെ തീരുമാനം.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടെന്നും, അഖില അതിന്റെ ഇരയാണെന്ന് സംശയിക്കുന്നതായും എന്‍ഐഎ അറിയിച്ചിരുന്നു. മഞ്ചേരി സത്യസരണിയില്‍ മതം മാറ്റം നടക്കുന്നുണ്ടെന്നും, ഏഴ് പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചിരുന്നതായും കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
മതപരിവര്‍ത്തനത്തിനായി കേരളത്തില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലും നിര്‍ണായകമായി. ഈ കേസുകളില്‍ എന്‍ഐഎ അന്വേഷണം തുടരുമെന്നത് കേന്ദ്ര നിലപാടിനും പിന്തുണയായി. അഖിലയുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് കേസിലെ തെളിവുകള്‍ പരിഗണിക്കണമെന്ന് കേരള സര്‍ക്കാരിന് വേണഅടി ഹാജരായ അഭിഭാഷകന്‍ വി ഗിരിയും സുപ്രിം കോടതിയില്‍ നിലപാട് എടുത്തിരുന്നു.
ഹര്‍ജിക്കാരനായ ഷഫീന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഷഹീന്‍ ചില അന്വേഷണം നടത്തിയിരുന്നു. ഒരാളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്താല്‍ എത്ര രൂപ കിട്ടുമെന്നായിരുന്നു ഷഫീന്റെ ഭീകരുമായുള്ള സംവാദം. ഇതിന്റെ തെളിവുകളും എന്‍ഐഎയുടെ കയ്യിലുണ്ടെന്നാണ് സൂചന.
ഹാദിയയുടെ മൊഴി കോടതി പരിഗണിക്കരുതെന്നാണ് എന്‍ഐഎ നിലപാടെടുത്തത്. ഹാദിയയില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹാദിയ പറയുന്നത് കോടതി കണക്കിലെടുക്കരുതെന്നാണ് എന്‍ഐഎ വാദം. സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതില്‍ ഏഴ് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
ഹിന്ദുവായ അഖിലയെ ഇസ്ലാമാക്കി മാറ്റുന്നതിനും മുസ്സീം യുവാവിനെ വിവാഹം കഴിപ്പിക്കുന്നതിനും ഹിപ്നോട്ടിക് കൗണ്‍സലിങ്ങും ന്യൂറോ ലിന്‍ഗ്വിസ്റ്റ് പ്രോഗ്രാമിങ്ങും ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചനകള്‍.
മതപരിവര്‍ത്തിന് പിന്നില്‍ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് ഹാദിയ പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനമാണ് എന്നും എന്‍ഐഎ വാദിച്ചു. എന്‍ഐഎ സമര്‍പ്പിച്ച പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ഹാദിയയെ എങ്ങനെ മതംമാറ്റിയെന്ന് വ്യക്തമാക്കുന്നു.
Discussion about this post