ഹൈദരാബാദ്: രാജ്യത്തിന്റെ വികസനത്തിനാവശ്യമായ അടിസ്ഥാന ഘടകം സ്ത്രീ ശാക്തീകരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വികസന പദ്ധതികളിലും സ്ത്രീകളുടെ സംഭാവന അമൂല്യമാണെന്നും മോദി പറഞ്ഞു. ഹൈദരാബാദില്‍ ഇന്ത്യഅമേരിക്ക ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഉച്ചകോടിയാണിത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതാണ് ഉച്ചകോടിയെന്ന് ഇവാന്‍ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനസമൂഹത്തെ അഭിനന്ദിച്ച ഇവാന്‍ക, ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും പറഞ്ഞു. ചായക്കടക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്ന മോദിയുടെ ജീവിതം അസാധാരണമാണെന്നും ഇവാന്‍ക പറഞ്ഞു.
അടുത്ത മൂന്നുവര്‍ഷത്തിനകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 150 ബില്യണ്‍ ഡോളറിലേക്ക് ഉയരും. ആഗോളതലത്തില്‍ തന്നെ വനിതാ സംരംഭകര്‍ക്ക് വലിയ സാധ്യതകളാണ് ഇന്ത്യയിലുള്ളത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ സ്ത്രീകളാണെന്നതില്‍ അഭിമാനമാണ്. ഇന്ത്യയേയും, പ്രധാനമന്ത്രിയേയും വാതോരാതെ പുകഴ്ത്തിയ ഇവാങ്ക
, ലോകത്തിനാകെ ഇന്ത്യ പ്രചോദനമാണെന്നും പറഞ്ഞു.
നൂറ്റമ്പതോളം ലോകരാജ്യങ്ങളില്‍ നിന്നുള്ള 1,500 സംരംഭകരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും നിതി ആയോഗുമാണ് പരിപാടിയുടെ സംഘാടകര്‍. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി നാനൂറ് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Discussion about this post