ആഗ്ര: ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് വിലക്ക്. വന്ദേമാതരം ആലപിച്ച ഗുല്‍ചമന്‍ ഷെര്‍വാണിക്കും കുടുംബത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഒപ്പം ഇവരുടെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അതേസമയം താന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്റെ പേരില്‍ തനിക്കെതിരെയുണ്ടായ നടപടി അമ്പരിപ്പിക്കുന്നുവെന്നും ഷെര്‍വാണി പ്രതികരിച്ചു. തന്റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. കുട്ടികള്‍ ഇപ്പോള്‍ അഡ്മിഷന് വേണ്ടി ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യ പ്രകാരമാണ് ഷെര്‍വാണിയുടെ കുട്ടികളെ സ്കൂളില്‍ നിന്ന് വിലക്കിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
Discussion about this post