ഫേസ്ബുക്കില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംവിധായകന്‍ ഒമര്‍ ലുലുവിനെ കൊണ്ട് മാപ്പ് പറയിച്ച് പെണ്‍കുട്ടി. ചലച്ചിത്ര പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബിലാണ് ഒമര്‍ ലുലു അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തെ വിമര്‍ശിച്ച ഒരാള്‍ക്കു പിന്തുണ നല്‍കിയ പെണ്‍കുട്ടിയോടായിരുന്നു അശ്ലീല ചുവയില്‍ ഒമര്‍ മറുപടി നല്‍കിയത്.
സിനിമയുടെ ഡിവിഡി റിലീസ് ചെയ്തുവെന്ന് വിവരം ഗ്രൂപ്പില്‍ ഒമര്‍ ലുലു അറിയിച്ചതാണ് സംഭവത്തിന്റെ അടിസ്ഥാനം. ഇതിന് ഒരാള്‍ ‘കറന്റ് കാശ് എങ്കിലും മുതല്‍ ആകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ്’ എന്ന് കമന്റിട്ടു. അയാളുടെ കമന്റിനെ ഒരു പെണ്‍കുട്ടി പിന്തുണച്ചു. പെണ്‍കുട്ടിയോട് ഒമര്‍ ലുലു ദ്വയാര്‍ത്ഥത്തില്‍ ഒരു ചോദ്യം ചോദിച്ചു.
സംവിധായകന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. സംഭവം വലിയ ചര്‍ച്ചയായതോടെ ഒമര്‍ മാപ്പ് പറയുകയായിരുന്നു.
തുടര്‍ന്ന് ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
Discussion about this post