തിരുവനന്തപുരം: അഖിലയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി കാണാന്‍ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളെജ് അധികൃതര്‍ കൂട്ട് നില്‍ക്കുന്നെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍. കോളേജിനെതിരെ സൂപ്രീം കോടതിയെ സമീപിക്കുമെന്ന് അശോകന്‍ വ്യക്തമാക്കി.
അഖിലയുടെ സുരക്ഷ കോളെജ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. ഭര്‍ത്താവ് ഷെഫിന്‍ ജഹാനെയും മാധ്യമങ്ങളെയും കാണാന്‍ അഖിലക്ക് കോളെജ് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ്. ഇത് സമ്മതിക്കില്ല. ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് അഖില തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും അശോകന്‍ ആരോപിച്ചു.
മകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ കോളേജ് പുര്‍ണ്ണ പരാജയമാണെന്നും ഷെഫിന്‍ ജഹാനുമായുള്ള ബന്ധം നിയമത്തിന്റെ സഹായത്തോടെ തടയാന്‍ താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post