ഡല്‍ഹി: അഖില കേസില്‍ സുപ്രിം കോടതിയില്‍ ഹര്‍ജിക്കാരനായ ഷഫിന്‍ ജഹാന്റെ വാദത്തിനെതിരായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി സ്വീകരിച്ച നിലപാടിനെതിരെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ശക്തമായി രംഗത്തെത്തി. അഖിലയുടെ വാക്കുകള്‍ കേള്‍ക്കുന്നതിനു മുമ്പ് എന്‍ഐഎ സമര്‍പ്പിച്ച തെളിവുകളും പരിശോധിക്കണമെന്നായിരുന്നു വി ഗിരി എടുത്ത നിലപാട്. എന്‍ഐഎയുടേയും, അഖിലയുടെ പിതാവ് അശോകന്റെയും ആവശ്യവും ഇത് തന്നെയായിരുന്നു. എന്നാല്‍ അഖിലയുടെ വാക്കുകള്‍ ആദ്യം കേള്‍ക്കണമെന്നായിരുന്നു ഷഫീന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.
കേരള സര്‍ക്കാരിന്റെ നിലപാട് അല്ല അഭിഭാഷകന്‍ അവതരിപ്പിച്ചതെന്ന് വൃന്ദകാരാട്ട് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടുത്ത തവണ ഈ അഭിഭാഷകന്‍ തന്നെ ഹാജരാകണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
Discussion about this post