യു.പി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ബിജെപി. 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപി വിജയിച്ചു. രണ്ടിടങ്ങളില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്. വാരണാസി, ഗോരഖ്പൂര്‍, ഗാസിയാബാദ്, ബറേലി, ആഗ്ര, അയോദ്ധ്യ, മഥുര, ലക്നൗ, കാണ്‍പൂര്‍, സഹാരന്‍പൂര്‍, ജാന്‍സി, ബറേലി, മൂര്‍ദാബാദ് എന്നിവിടങ്ങളില് ബിജെപി വിജയിച്ചു. അലിഗഡ്, മീററ്റ് എന്നിവിടങ്ങലില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്.
സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി മേഖലകളിലും ബിജെപി വിജയിച്ചു .അമേതിയിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
43 സീറ്റുകളില്‍ 24 ഇടത്ത് ബിജെപിയും എസ്പി 15 ഇടത്തും ബിഎസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും വിജയിച്ചിട്ടുണ്ട്.
ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി അജയ് റായ് വിജയിച്ചു. യോഗി ആദിത്യനാഥിന്റെ കൂടി വിജയമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.ലഖ്നൗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ 100 വര്‍ഷത്തിന് ശേഷം ഒരു വനിതാ മേയറാകും. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സംയുക്ത ഭാട്ട്യ വിജയിച്ചു.
കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും പ്രാദേശികമായി പരസ്പരം സഹകരിച്ച് വോട്ടെടുപ്പിനെ നേരിടുമ്പോള്‍ ബിജെപി ഒറ്റയ്ക്കാണ് എല്ലായിടത്തും മത്സരിച്ചത്.
സംസ്ഥനത്തെ നാല് കോടി വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടേത് ചരിത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോണ്‍ഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം രണ്ട് കോര്‍പ്പറേഷനുകളില്‍ ഒതുങ്ങിപ്പോയി. സമാജ് വാദി പാര്‍ട്ടിക്കാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനായില്ല.
പത്ത് ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ട് മാസത്തെ ഭരണത്തിനുള്ള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആദ്യ വിലയിരുത്തല്‍ കൂടിയാകും ഇത്.
ഉത്തര്‍പ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 198 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 438 നഗര്‍ പഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 3.32 കോടി ജനങ്ങളാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2012-ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അന്നുണ്ടായിരുന്ന 12 കോര്‍പ്പറേഷനുകളില്‍ 10 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചിരുന്നു.
Discussion about this post