ഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഡല്‍ഹിയിലെത്തി. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തിയ ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചക്ക് ശേഷം 3:45 ന് ഇന്ത്യയിലെ 280 ഓളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച മുതല്‍ക്കൂട്ടായി മാറുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. സമൂഹ നന്മക്ക് വേണ്ടി ഇന്ത്യയിലെ യുവനേതാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പങ്ക് വെക്കാനും ഒബാമ ഫൗണ്ടേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനുമായി മുഖാമുഖം നടത്തുമെന്ന് ഒബാമ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഒബാമ.ഓര്‍ഗ് വെബ്സൈറ്റിലും ഒബാമ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മുഖാമുഖത്തിന്റെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.
Discussion about this post