കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചുമറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. 42പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടേ മുക്കാലോടെയായിരുന്നു അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ ഇടുക്കിയില്‍നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടു ബസുകളിലായി 100 പേരുടെ സംഘമാണ് കൊല്ലൂരിലേക്കു പുറപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post