ആറ് മാസം വെറുക്കപ്പെട്ടവര്‍ക്കൊപ്പമാണ് താന്‍ കഴിഞ്ഞതെന്ന അഖില-ഹാദിയയുടെ പ്രതികരണത്തില്‍ പിതാവ് അശോകന്റെ മറുപടി. ”ഇക്കാര്യം അവള്‍ പറഞ്ഞതായി ഒരാള്‍ എന്നോട് പറഞ്ഞിരുന്നു. എന്തായാലും എന്റെ മകള്‍ എന്നെയോ, അവളുടെ അമ്മയെയോ കുറിച്ച് അത്തരം പരാമര്‍ശം നടത്തുമെന്ന് കരുതുന്നില്ല” അശോകന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശോകന്റെ പ്രതികരണം.
എന്റെ മകള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവളാണ് എന്നെ ചതിച്ചത്. എന്നാല്‍ അങ്ങനെ വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ്അശോകന്‍ പറഞ്ഞു. ഇതിനെല്ലാം പിറകില്‍ മറ്റാരോ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അഖിലയുടെ പിതാവ് പറഞ്ഞു. ഞാനൊരിക്കലും മകളുടെ ഭാവി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശം തനിക്കില്ലേ എന്നും അശോകന്‍ പറയുന്നു.
അഖില എനിക്ക് മകള്‍ മാത്രമായിരുന്നില്ല, ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്നു. അമ്മയേക്കാള്‍ അവള്‍ക്ക് എന്നോടായിരുന്നു അടുപ്പം. എന്തുകാര്യവും തുറന്ന് പറയാനാവുന്ന ബന്ധം. അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് മറ്റൊരു കുട്ടി വേണ്ടെന്ന് താനും പൊന്നമ്മയും തീരുമാനിച്ചതെന്നും അശോകന്‍ പറഞ്ഞു.
തന്റെ എടിഎം പോലും അഖിലയുടെ കൈവശമായിരുന്നുവെന്നും അതില്‍ നിന്ന് കാശെടുത്താണ് അവള്‍ കൂട്ടുകാരികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നതെന്നും അശോകന്‍ പറയുന്നു. താനോരു നിരീശ്വരവാദിയായിരുന്നു. മതം ദൈവം തുടങ്ങിയ കാര്യങ്ങളില്‍ അഖില തന്റെ നിലപാടിനെ ആണ് അനുകൂലിച്ചിരുന്നത്. കടുത്ത ഭക്തിയെ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അശോകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്തായാലും തന്റെ നെറ്റിയില്‍ ചാര്‍ത്തിയ കുറി അത് അഹ്ങനെ തന്നെ ഇരിക്കട്ടെ എന്നും അശോകന്‍ പറയുന്നു.
സിപിഐ അനുഭാവിയായ തന്നെ പാര്‍ട്ടിക്കാരോ ിടതുപക്ഷക്കാരോ പിന്തുണച്ചില്ലെന്നും അശോകന്‍ ആരോപിക്കുന്നു.
Discussion about this post