തുറമുഖ വകുപ്പുമന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്ക് പൂന്തുറയില്‍ വലിയ പ്രതിഷേധം. മന്ത്രിമാര്‍ ഇങ്ങോട്ട് വരേണ്ട അന്ന ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് പൂന്തുറയില്‍ എത്തിയപ്പോഴായിരുന്നു കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കെതിരെ ജനങ്ങള്‍ എതിര്‍പ്പ് അറിയിച്ചു.
ജനങ്ങളെ അപമാനിച്ച മന്ത്രി മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും ഇങ്ങോട്ട് വരേണ്ട എന്നായിരുന്നു ജനങ്ങളുടെ വാക്കുകള്‍. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നും പൂന്തുറ നിവാസികള്‍ ആരോപിച്ചു.
പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രതിരേധമന്ത്രി നിര്‍മ്മല സീതാരാമന് സംസാരിച്ചു. നിങ്ങളുടെ മനസ്സിലെ വേദന എനിക്ക് മനസിലാകും എന്ന് പറഞ്ഞ സീതാരാമന് പറഞ്ഞെങ്കിലും സംസ്ഥാന മന്ത്രിമാരെ ഇവിടെ നിന്ന് പറഞ്ഞയക്കണം എന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ആവശ്യമായ രക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
”മന്ത്രിമാരുമായും അച്ചന്മാരുമായും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെ കൊച്ചി പുറംകടലില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും മലയാളികളായ മത്സ്യത്തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഇപ്പോള്‍ എനിക്ക് അവസാനം ലഭിച്ച സന്ദേശം അനുസരിച്ച ഒരു മലയാളിയെ കൂടി സേന ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാവും. പക്ഷേ നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ് ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ നിങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരുണ്ട് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാനും ഡല്‍ഹിയില്‍ നിന്ന് വന്നിട്ടുണ്ട്. 30-ാം തീയതി രാത്രി മുതല്‍ വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടക്കുന്നുണ്ട് അത് ഇനിയും ശക്തമായി തുടരും.നിങ്ങള്‍ നിര്‍ത്താന്‍ പറയും വരെ രക്ഷാപ്രവര്‍ത്തനം തുടരും.
30-ാം തീയതി രാത്രി മുതല്‍ എത്ര കപ്പല്‍ എവിടെയൊക്കെ തിരച്ചില്‍ നടത്തി, ഏതൊക്കെ പാതയിലൂടെ കപ്പലുകള്‍ പോയി, എത്ര പേരെ രക്ഷപ്പെടുത്തി, അത് ഏതൊക്കെ നാട്ടുകാരാണ് എന്നീ വിവരങ്ങളൊക്കെ എന്റെ കൈയിലുണ്ട് വേണമെങ്കില്‍ നിങ്ങളുടെ നമ്പര്‍ തരൂ ഞാന്‍ വാട്സാപ്പില്‍ അയച്ചു തരാം.
ഇതുവരെ 405 പേരെ ഈ ആഞ്ഞടിക്കുന്ന കടലില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള 11 പേര് ഇപ്പോള്‍ സേനകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കൊടുത്ത ഒരു വാക്കും ഞങ്ങള്‍ പാലിക്കാതെയിരുന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് മനസ്സിലാവും ദയവായി ശാന്തരാവുക നമ്മളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.”- കേന്ദ്രമന്ത്രി പറഞ്ഞു
Discussion about this post