തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലിനുമെതിരെയായ അഴിമതി ആരോപണങ്ങളില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് കോടതിയുത്തരവ്.
അതേസമയം പ്രയാറിനും അജയ് തറയിലിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
Discussion about this post