മുംബൈ: ട്വിറ്ററിലൂടെ മകള്‍ ആരാധ്യയെ ട്രോളിയ യുവതിക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍. ഷിര്‍ജഹാന്‍ എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്. ട്വിറ്ററില്‍ വരുന്ന അനാവശ്യ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാറില്ലാത്ത അഭിഷേക് മകളെക്കുറിച്ചു പോലും മോശം മെസ്സേജുകള്‍ വന്നപ്പോള്‍ നോക്കിനിന്നില്ല. നല്ല മറുപടി തന്നെ തിരിച്ചു കൊടുത്തു.
മകള്‍ ജനിച്ചതിനു ശേഷം ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പൊതു ചടങ്ങുകളിലും ആരാധ്യയും കൂടെ ഉണ്ടാകാറുണ്ട്. ഇതിനെതിരെയാണ് ഷിര്‍ജഹാന്‍ മോശം മെസ്സേജ് അയച്ചത്. അഹങ്കാരിയായ അമ്മയ്‌ക്കൊപ്പമാണല്ലോ നിങ്ങളുടെ മകള്‍ എപ്പോഴും. അവള്‍ക്ക് സ്‌കൂളിലൊന്നും പോകാറില്ലെ. അമ്മയ്‌ക്കൊപ്പം കറങ്ങി നടക്കാന്‍ ഇഷ്ടം പോലെ അവധി കൊടുക്കുന്ന സ്‌കൂളിലാണോ മകള്‍ പഠിക്കുന്നത് എന്നുമാണ് യുവതി അഭിഷേകിനോട് ചോദിച്ചത്.
മെസ്സേജ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അഭിഷേകും മറുപടി കൊടുത്തു. മാഡം, സാധാരണയായി എല്ലാ സ്‌കൂളുകള്‍ക്കും ആഴ്ചയുടെ അവസാനം അവധിയായിരിക്കും. അവധി ദിനത്തിലാണ് തന്റെ മകള്‍ യാത്ര പോകുന്നത്. നിങ്ങള്‍ മെസ്സേജിലെ അക്ഷര തെറ്റുകള്‍ പരിഗണിക്കുന്നത് നല്ലതായിക്കും എന്നുമായിരുന്നു അഭിഷേകിന്റെ മറുപടി.
https://twitter.com/juniorbachchan/status/937653533972709376
Discussion about this post