തിരുവനന്തപുരം: അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. ദുരിതാശ്വാസ ക്യാംപില്‍ എത്തിയ മന്ത്രിയെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും അനുവദിക്കാതെ സ്ത്രീകള്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. മന്ത്രിക്കു നേരെ രൂക്ഷമായ ഭാഷയിലാണ് അവരുടെ പ്രതിഷേധം ഒഴൂകിയത്. ഇതോടെ വിഴിഞ്ഞം, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി തോമസ് ഐസക് മടങ്ങി.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ നഷ്ടപരിഹാരവും അനുവദിക്കുന്ന റേഷന്‍ പുഴുത്ത അരിയാണെന്നും ഇവര്‍ പരാതിപ്പെട്ടു. ദുരിതത്തിനുശേഷം ജോലിക്ക് പോാകന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍ വറുതിയാണ്. കടബാധ്യതകള്‍ പെരുകുന്നു. ചെലവ് വര്‍ധിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. നിലവില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവവരില് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂയുമാണ് നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി 300 രൂപയാണ്. എന്നാല്‍ ഇത് അപര്യാപ്തമാണ്. 500 രൂപയെങ്കിലും നല്‍കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം പരിഹാരിക്കാമെന്നല്ലാതെ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല.
എന്നാല്‍ ഇത് സ്വഭാവിക രോഷപ്രകടനം മാത്രമാണെന്ന് തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാം. മുഖ്യമന്ത്രിയുമായി ആലോചിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ വേണ്ടിവന്നാല്‍ അവസരമൊരുക്കാം. കടബാധ്യതകള്‍ തീര്‍ക്കാന്‍ നടപടിയെടുക്കാം. ദുരന്തത്തിനു ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ പരിശോധിച്ച ശേഷമേ വിമര്ശിക്കാവൂവെന്നും തോമസ് ഐസക് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്ന് ചിലര്‍ പരാതിപ്പെട്ടു. പ്രക്ഷുബ്ധരായ ഇവരെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചു പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ എത്തിയ മുന്‍മന്ത്രി വി.എസ് അച്യുതാനന്ദന് മാന്യമായ സ്വീകരണമാണ് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും തീരദേശ മേഖല സ്വീകരിച്ചു.
Discussion about this post