മട്ടാഞ്ചേരി: കടലില്‍ നിന്ന് ബോട്ട് നിറയെ മത്സ്യവുമായി എത്തിയ തൊഴിലാളികള്‍ കണ്ടത് ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ആര്‍ത്തനാദവും, കാണാതായ തൊഴിലാളികളുടെ കുടുംബത്തിന്റെ കണ്ണുനീരും, ഓഖിയോ അതെന്താ.. ഞങ്ങലെയൊന്നും അത് ബാധിച്ചില്ലല്ലോ എന്നാണ് അതിശയത്തോടെ ഇവര്‍ ചോദിക്കുന്നത്. മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിലായിരുന്ന റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളാണ് നിറയെ കേര മത്സ്യവുമായി കൊച്ചിയില്‍ തിരിച്ചെത്തിയത. കേരള, തമിഴ്നാട് തീരങ്ങളില്‍ നാശംവിതച്ച ഓഖിയെപ്പറ്റി തീരമണഞ്ഞപ്പോഴാണ് ഇവര്‍ അറിയുന്നത്.
തിരമാലകള്‍ ശക്തമായിരുന്നെങ്കിലും കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. 13 മലയാളികള്‍ ഉള്‍പ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്.
Discussion about this post