കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ വേദി കയ്യടക്കി സ്പെഷല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. ആദര്‍ശ് സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളാണ് കുട്ടികളുടെ പുസ്തകോത്സവത്തിനെത്തി കാണികളുടെ അരുമകളായത്. സിനിമ താരം മുത്തുമണിയുമായി സംവദിക്കാനും, കൂടെ നിന്ന് ഫോട്ടോ എടുക്കാനും കുട്ടികള്‍ സമയം കണ്ടെത്തി. പുസ്തകങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമെല്ലാം അവര്‍ കൗതുകത്തോടെ അവര്‍ ചോദിച്ചറിഞ്ഞു. കുട്ടികള്‍ അവതരിപ്പിച്ച നാടകവും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന് ഡോ. ബല്‍ദേവ് ഭായ് ശര്‍മയും സംബന്ധിച്ച്.
10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ ലഭ്യമാകുന്നത്. പെന്ഗിന് ബുക്ക്സ്, മാക്മില്ലന്‍, ജയ്കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹല്‍, എന്‍.ബി.ടി, രാഷ്ട്രീയ സംസ്കൃത സംസ്ഥാന്, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ പവലിയനുകള്‍,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.കൊങ്കണി, സംസ്കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും പുസ്തകോത്സവ നഗരിയിലുണ്ട്. പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ഭഗവദ് ഗീത 15 രൂപയ്ക്ക് പുസ്തകോത്സവം നഗരിയില്‍ ലഭിക്കും. സാഹിത്യ അക്കാദമിയുടെ സ്റ്റാളിലും പ്രമുഖ പ്രസാധകരുടെ സ്റ്റാളിലും പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുട്ടികള്‍ക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികള്‍ക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കല്‍ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികള്‍ക്കു ആസ്വദിക്കാന്‍ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ട്. ഫോര്‍ ഡി സ്മാര്‍ട്ട് ബുക്കുകള്‍, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തില്‍ ലഭ്യമാണ്. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നില്ക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും.
Discussion about this post