കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിനിക്കോയ് തീരത്തിനടുത്തു നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ വൈപ്പിന്‍ ഭാഗത്തു നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി.
ഞായറാഴ്ച രാവിലെ ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചിരുന്നു. 27 മലയാളികളാണ് ഈ സംഘത്തിലുള്ളത്. 15 ബോട്ടുകളിലായാണ് ഇവരെത്തിയത്.
തിരിച്ചെത്തിയവരില്‍ 9 പേരെ എറണാംകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പേനി, കവരത്തി, ബിത്ര ദ്വീപുകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
Discussion about this post