അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നത് സീ പ്ലെയിനില്‍. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍ നിന്ന് സീ പ്ലെയിനില്‍ കയറുന്ന പ്രധാനമന്ത്രി മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെയാണ് അതില്‍ യാത്ര ചെയ്യുക. അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ സീ പ്ലെയിനില്‍ അദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും. അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
”രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച സബര്‍മതി നദിയില്‍ സീ പ്ലെയിന്‍ ഇറങ്ങും. ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക”, അദ്ദേഹം പറഞ്ഞു.
”അഹമ്മദാബാദില്‍ ബിജെപി ഒരു റോഡ് ഷോയ്ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സമയം കിട്ടുമെന്നതിനാലാണ് സീ പ്ലെയിന്‍ യാത്രയ്ക്ക് പദ്ധതിയിട്ടത്” മോദി വിശദീകരിച്ചു. എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുക പ്രായോഗികമല്ലാത്തതിനാലാണ് സീ പ്ലെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post