ഡല്‍ഹി:കല്‍ക്കരി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മധുകോഡ കുറ്റക്കാരനെന്ന് കോടതി. മധുകോഡയും മുന്‍ കരിക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയും കുറ്റക്കാരനാണെന്നും ഇരുവരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും പ്രത്യേക സിബിഐ കോടതിയാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു ഉള്‍പ്പടെ നാല് പേരെ വെറുതെ വിട്ടു. രാജ്ഹറ കല്‍ക്കരിപ്പാടം കൊല്‍ക്കത്ത ആസ്ഥാനമായുള്ള വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന് അനുവദിച്ചതിലാണ് അഴിമതി കണ്ടെത്തിയത്. വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന്റെ പേര് കല്‍ക്കരിപ്പാടം അനുവദിക്കുന്നതിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആദ്യം ശുപാര്‍ശ ചെയ്തിരുന്നില്ല.
സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് കൂടിയായ എച്ച്.സി ഗുപ്ത ഈ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ല എന്ന കാര്യം മറച്ചുവെച്ച് പാടം അനുവദിക്കാന്‍ കൂട്ടുനിന്നുവെന്നാണ് സിബിഐ ആരോപിച്ചത്.
Discussion about this post