സൂററ്റ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍. ഗുജറാത്തിന്റെ നന്മക്കായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ വീട്ടില്‍ ഇരിക്കുന്നവരെ ഓര്‍ക്കുമ്പോള്‍ തനിക്ക് ലജ്ജ തോന്നുവെന്ന് വോട്ട് ചെയ്യാത്തവരെ പരിഹസിച്ച് ഹീരാബെന്‍ പറഞ്ഞു.
90കാരിയായ ഹീരാബെന്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയാണ് ഹീരാബെന്‍ വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post