ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെ വലിയ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് അടക്കമുള്ള ബില്ലുകള്‍ സംബന്ധിച്ച ശീതകാല സമ്മേളനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. 2017-2018 ശീതകാല സമ്മേളനം രാജ്യത്തിനു ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമ്മേളനത്തിനു മുന്നോടിയായി മോദി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സര്‍ക്കാരിനെതിരേ യോജിച്ച് പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി, സിപിഎം, സിപിഐ, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പോരിന് ധാരണയായത്.
Discussion about this post