ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ ബിജെപിയ്ക്കും, കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണെങ്കിലും മറ്റൊരാള്‍ കൂടി ഫലം ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. അയല്‍രാജ്യമായ ചൈനയാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യന്‍ ജനതയ്ക്കുള്ള സമീപനത്തിന്റെ ലിറ്റ്മസ് ടെസ്റ്റാണ് ഗുജറാത്ത് തെരഞ്ഞെടുപ്പെന്നാണ് ചൈനിസ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രീയ പ്രധാന്യത്തേക്കാളുപരി ബിസിനസ് താല്‍പര്യമാണ് ചൈനയുടെ ആകാംക്ഷയ്ക്ക് പിന്നില്‍.
ഇന്ത്യയുടെ സാമ്പത്തീക പരിഷ്‌ക്കാരങ്ങള്‍ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നത് ഇന്ത്യയില്‍ വലിയ ബിസിനസ് ഉള്ള ചൈനയ്ക്ക് ഏറെ പ്രധാനമാണ്. നോട്ട് അസാധുവാക്കലും, ജിഎസ്ടിയും ജനങ്ങള്‍ തള്ളികളഞ്ഞാല്‍ അത് മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.അങ്ങനെയെങ്കില്‍ ഇന്ത്യയുടെ സാമ്പത്തീക നയത്തിലും നിക്ഷേപ സമീപനത്തിലും മാറ്റം ഉണ്ടാകാനും ഇടയുണ്ട്. ഇന്ത്യയുമായുള്ള സാമ്പത്തീക ഇടപെടലുകളില്‍ ഈ പ്രശ്‌നത്തിന് വലിയ പരിഗണനയാണ് ചൈന നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിയോമി, ഒപ്പോ പോലുള്ള നിരവധി ചൈനിസ് കമ്പനികള്‍ ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ ബിജെപി മികച്ച വിജയം നേടിയാല്‍ അത് സാമ്പത്തീക പരിഷക്കരണത്തിന്റെ തുടര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇത് ഇന്ത്യയേക്കാള്‍ ചൈനിസ് കമ്പനികള്‍ക്കാണ് പ്രധാനമെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തില്‍ ബിജെപി വിജയിക്കുന്നത് ചൈനിസ് കമ്പനികള്‍ക്ക് ആശ്വാസകരമാകുമെങ്കിലും പൊതുവെ ചൈനയുടെ സാമ്പത്തീക നയങ്ങള്‍ക്ക് തിരിച്ചടിയാകും. മെയ്ക് ഇന്‍ ഇന്ത്യയുമായി ശക്തമായി മുന്നോട്ടു പോകുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ചൈനിസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. മുമ്പില്ലാത്ത വിധം ചൈനയെ പ്രതിരോധത്തിലാക്കുന്ന തീരുമാനങ്ങളാണ് വാണിജ്യമേഖലകളില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചൈനയുടെ സാമ്പത്തീക വളര്‍ച്ചയെയും ഉത്പാദന നിരക്കിനെയും മറികടക്കുന്ന മുന്നേറ്റം ഈയിടെ ഇന്ത്യ പ്രകടമാക്കുകയും ചെയ്തും. ഇതും ചൈനയ്ക്ക് തിരിച്ചടിയായിരുന്നു.
Discussion about this post