നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് പൊലീസ് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോള്‍ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. വ്യത്യസ്ത ഇനത്തില്‍ പെട്ട 30 ഓളം തോക്കുകളും 4,100 തിരകളും പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
ദേശീയപാതയിലെ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന് ശേഷം ഡ്രൈവര്‍ പണം നല്‍കാതെ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി. ഈ വിവരം പൊലീസില്‍ പമ്പിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ജീപ്പ് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഉത്തര്‍പ്രദേശിലെ ഏതോ ആയുധ ഫാക്ടറിയില്‍ നിന്നും മോഷ്ടിച്ച തോക്കുകളാണ് ഇതെന്ന് സംശയിക്കുന്നതായും , എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post