നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എ തിരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ സത്യവാങ്മൂലത്തില്‍ ക്രമക്കേട്. ഭൂമി സംബന്ധമായി നല്കിയ വിവരങ്ങളാണ് വ്യാജമെന്ന് തെളിയുന്നത്. പിവി അന്‍വര്‍ എംഎല്‍എ സത്യവാങ്മൂലത്തില്‍ സ്വന്തമെന്ന് കാട്ടിയ ഭുമിയ്ക്ക് വേറേയും അഞ്ച് അവകാശികളുണ്ട്. പിവി അന്‍വര്‍ നല്കി വിവരമനുസരിച്ച് തൃക്കാല വില്ലേജ് ഓഫീസിലെ 62/241 എന്ന സര്‍വ്വേ നമ്പറില്‍ 203.62 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ ഇതിനെതിരെ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എ നല്‍കിയത് തെറ്റായ വിവരമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
വിവരാവകാശ രേഖകളിലൂടെ ഇതു വ്യക്തമാക്കുന്നത്. 62/241 എന്ന സര്‍വേ നമ്ബറിലുള്ള ഭൂമി അന്‍വറിന്റേതല്ലെന്നും അത് ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണെന്നും വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വില്ലേജോഫീസിലെ രേഖപ്രകാരം 243/3 എന്ന സര്‍വ്വേ നമ്പറിലാണ് അന്‍വറിനു ഭൂമിയുള്ളത്. 1.56 ഏക്കര്‍ ഭൂമി മാത്രമാണ് ഈ സര്‍വെ നമ്പറിലുള്ളത്. വ്യാജവിവരങ്ങള്‍ നല്കി തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് പി വി അന്‍വര്‍ എംഎല്‍എ ചെയ്തിരിക്കുന്നത്.
Discussion about this post