ഗുജറാത്തില്‍ ബിജെപി 99 മുതല്‍ 109 വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായസര്‍വ്വേകള്‍ പ്രവചിച്ചിരുന്നത്. ഇത് തെറ്റിയെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ കോണ്‍ഗ്രസ് അനുകൂല ചാനലുകളുടെ പൊതുവെയുള്ള വിലയിരുത്തലുകള്‍. എന്നാല്‍ അഭിപ്രായസര്‍വ്വേകളില്‍ വലിയൊരു മാറ്റം ഉണ്ടായില്ല എന്നതാണ് വാസ്തവം.
ആകെയുള്ള 182 സീറ്റുകളില്‍ 110 ഓളം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡുകള്‍. 22 വര്‍ഷത്തിന്റെ ഭരണ തുടര്‍ച്ച വലിയ നേട്ടമാണെന്ന് തന്നെയാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. നോട്ട് അസാധുവാക്കലും, ജിഎസ്ടിയിലും ഗുജറാത്തിലെ വ്യവസായ സമൂഹത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു. ഇത് ബിജെപിയ്ക്ക് വലിയ തിരച്ചടിയാകുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍.
കള്ളപ്പണവും നികുതി നിര്‍ബന്ധവും ആക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഭരണം ആരെന്ന് തീരുമാനിച്ചിരുന്ന ഗുജറാത്തിലെ വ്യവസായ സമൂഹത്തില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നെങ്കിലും അത് ബിജെപിയോടുള്ള വലിയ വിരോധമായില്ല. ജാതി സമുദായങ്ങളെ കൂട്ടുപിടിച്ച് പക്ഷേ മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ അത് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയമായോ, രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ച അംഗീകാരമായോ വിലയിരുത്തുക അതിരു കവിഞ്ഞ കോണ്‍ഗ്രസ് ഭക്തിയാകും.
ആദിവാസി ദളിത് പിന്തുണ നിലനില്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നതും അവരുടെ രാഷ്ട്രീയ നേട്ടമാണ്.
Discussion about this post