നെടുങ്കണ്ടം: സി.പി.എം. പ്രാദേശിക നേതാവ് പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സേനാപതി പഞ്ചായത്തിലെ മേലെചെമ്മണ്ണാര്‍ സ്വദേശിയെയാണ് ശാന്തന്‍പാറ പോലീസ് തേടുന്നത്.
കുട്ടിയുടെ പെരുമാറ്റത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. അഞ്ച് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതായാണ് വിവരം.
ചൈല്‍ഡ് ലൈന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
പരാതിയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി പോസ്റ്ററൊട്ടിച്ചു.
Discussion about this post