കണ്ണൂര്‍: പേരാവൂര്‍ പഞ്ചായത്തിലെ സി.പി.എം.അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജ് പഞ്ചായത്തംഗത്വം രാജിവെച്ചു. ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. രാജിയുടെ കാരണം വ്യക്തമല്ല.
രാജിയുടെ കാരണങ്ങള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം.പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ്.പ്രസിഡന്റുമായ സിറാജ് പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post