ഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ കുഴഞ്ഞു വീണ് കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്ണാ രാജ്. ബുധനാഴ്ച രാവിലെ പാര്‍ലമെന്റ് കോംപ്ലക്സിലെ ലൈബ്രററി ബില്‍ഡിങ്ങില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് കൃഷ്ണാ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. പെട്ടെന്നുതന്നെ ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരും പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്തിരുന്നു.
Discussion about this post