ന്യൂഡൽഹി :യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിൽവേ. മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് റെയിൽവേ നീക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഇപ്പോൾ ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നാണ് വിവരം.
മുൻപ് യാത്രക്കാരുടെ സ്ഥലത്ത് നിന്ന് സമീപമുള്ള ഒരു സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റർ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ നിയന്ത്രണമാണ് റെയിൽവേ ഒഴിവാക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാർക്ക് എളുപ്പത്തിൽ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സൗരഭ് കതാരിയ പറഞ്ഞു.
യുടിഎസ് മൊബൈൽ ആപ്പ് വഴി യാത്രക്കാർ ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂ ഒഴിവാക്കാനും ഓൺലൈനിൽ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സഹായിക്കുന്നു. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസിന് പേരുകേട്ട യുടിഎസ് മൊബൈൽ ആപ്പ്, റെയിൽ ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ലോക്കൽ ട്രെയിനുകളിൽ പതിവായി യാത്ര ചെയ്യുന്നവർ അല്ലെങ്കിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ആവശ്യമുള്ളവർക്കിടയിൽ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്.
Discussion about this post