കൊച്ചി: നടന് ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് ഫഹദിനെതിരെ വീണ്ടും കേസെടുത്തത്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിന് മോട്ടോര്‍ വാഹനവകുപ്പാണ് കേസെടുത്തിരിക്കുന്നത്. പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ നേരത്തെ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു.
ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് താരത്തിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.
Discussion about this post