കേരളത്തിലെ പൊതുവെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ജേക്കബ് ഐപിഎസിനെ സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. സീറോ ടോളറിസ്റ്റ് കറപ്ഷന്‍ എന്നെങ്കിലും പറയാതിരുന്നു കൂടേ..? മറ്റെല്ലാം സഹിച്ചോളാം വോട്ടു ചെയ്ത് പോയില്ലേ..? എന്നിങ്ങനെയാണ് ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കറിന്റെ വിമര്‍ശനം.
ടോം ജോസിനെ കുറ്റവിമുക്തനാക്കി, ടോമിന് തച്ചങ്കരി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് താഴ്ത്തി വച്ചിരുന്ന മീശ ഇപ്പോള്‍ പിരിച്ചു. ഇതു പോലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതുപോലുള്ള കൊള്ളരുതാത്തവന്മാര്ക്ക് രാജ്യദ്രോഹകുറ്റമടക്കം ആരോപിക്കപ്പെട്ട ആളുകള്‍ മീശവച്ചു നടക്കുകയും, സത്യസന്ധരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും സീറോ ടോളറിസ്റ്റ് കറപ്ഷന്‍ എന്നാണ് പറയുന്നത്. അതെങ്കിലും പറയാതിരുന്നു കൂടേയെന്ന് ജയശങ്കര്‍ ചോദിക്കുന്നു.
വീഡിയൊ
https://www.facebook.com/Thinkoverus/videos/912879622206957/
Discussion about this post