ജയ്പൂര്‍:മുഗള്‍ ചക്രവര്‍ത്തി രാജസ്ഥാനിലെ പാഠപുസ്കത്തില്‍ ഇനി അക്ബര്‍’ അക്ബര്‍ ദ ഗ്രേറ്റ് ‘ അല്ല.
‘അക്ബര്‍ ദ് ഗ്രേറ്റ് എന്ന വിശേഷണത്തിലെ ‘ഗ്രേറ്റ് അടുത്ത അധ്യയന വര്‍ഷത്തേക്കായി രാജസ്ഥാനില്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ ഇല്ലാതായി. അതേസമയം മഹാറാണാപ്രതാപിന് ഗ്രേറ്റ് എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാനിയുടെ പിന്തുണയോടെയാണ് ഈ മാറ്റം.
മേവാറിലെ രജപുത്ര രാജാവായിരുന്നു മഹാറാണാപ്രതാപ്. രാജസ്ഥാനിലാണ് ഈ പ്രദേശം. ‘മഹാറാണാപ്രതാപ് അക്ബറിനെതിരെ യുദ്ധം ചെയ്തു. രണ്ടുപേരും ഒരുമിച്ചു മഹാന്മാരാകില്ല. മഹാറാണാപ്രതാപായിരുന്നു മഹാന്- വാസുദേവ് ദേവ്നാനി പറയുന്നു. അക്ബറിനെക്കുറിച്ചു പഠിപ്പിക്കുമെങ്കിലും മഹാന് എന്ന വിശേഷണം മഹാറാണാപ്രതാപിനു മാത്രമേ നല്‍കൂ എന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം പാഠ്യപദ്ധതിയിലെ പരിഷ്ക്കരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി ‘കാവിസേനാംഗങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ മാറ്റമെന്ന് രാജസ്ഥാന് പിസിസി പ്രസിഡന്റ് സച്ചിന് പൈലറ്റ് കുറ്റപ്പെടുത്തി.
Discussion about this post