തിരുവനന്തപുരം: ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം കേരളത്തിലെത്തും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.
ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഡോ.വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നത സംഘമാണ് കേരളത്തിലെത്തുന്നത്. സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക. മൂന്ന് സംഘങ്ങളായി തിരിഞ്ഞാകും സംഘം വിലയിരുത്തല്‍ നടത്തുക. തിരുവനന്തപുരം കൊല്ലം ഭാഗത്ത് ആദ്യ സംഘവും ആലപ്പുഴ കൊച്ചി ഭാഗത്ത് രണ്ടാമത്തെ സംഘവും തൃശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ മറ്റൊരു സംഘവും പരിശോധന നടത്തും.
Discussion about this post