ലക്നൗ: പുരുഷ രക്ഷിതാവിന്റെ അകമ്പടിയില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി തേടി യു.പിയിലെ മുസ്ലിം സ്ത്രീകള്‍. ഏഴ് ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ അനുമതി തേടിയിരിക്കുന്നത്. നാലാളെങ്കിലുമുളള ഗ്രൂപ്പിലുള്‍പ്പെട്ട 45 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ പുരുഷ രക്ഷിതാവിന്റെ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഏഴു ഗ്രൂപ്പുകളില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
‘ഞങ്ങള്‍ പുതിയ പദ്ധതികളെക്കുറിച്ച് അറിഞ്ഞിരുന്നു. ഹജ്ജിന് പോകാന്‍ താല്പര്യമുള്ള മൂന്ന് സ്ത്രീകള്‍ കൂടി ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഗ്രൂപ്പുണ്ടാക്കാന്‍ തീരുമാനിച്ചു. ഉമ്മ ഇതിനകം തന്നെ ഉംറ ചെയ്തിട്ടുള്ളതിനാല്‍ അവര്‍ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായി.’ കൈസര്‍ ജഹാന് എന്ന യുവതിയുടെ മകന് മുഹമ്മദ് ആരിഫ് പറയുന്നു.സര്‍ക്കാറിന്റെ പുതിയ നയം ഏറെ ഗുണകരമാണെന്നും ഹജ്ജിന് പോകാനായി കുടുംബത്തിലെ പുരുഷ അംഗത്തെ കാത്തിരിക്കുന്ന അവസ്ഥ ഒഴിവായെന്നും ജഹാന് പറയുന്നു.
ഈ വര്‍ഷം യു.പിയിലെ ഹജ്ജ് കമ്മിറ്റിക്ക് ഹജ്ജിന് അനുമതി തേടിയുള്ള 41,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
Discussion about this post