ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. കലബുറഗിയിലെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗുരുശാന്ത് പട്ടേദാര്‍ ആണ് ഒരു കോടി വാഗ്ദാനം ചെയ്തത്. മതേതരത്വവാദികള്ക്ക് തങ്ങളുടെ പിതൃത്വത്തെക്കുറിച്ച് അറിവില്ലെന്നുള്ള കേന്ദ്രമന്ത്രിയുടെ പ്രസംഗമാണ് പട്ടേദാറിനെ പ്രകോപിപ്പിച്ചത്.
ദളിതരെയും മുസ്ലിങ്ങളെയും മതേതരവാദികളെയും കളിയാക്കിയ മന്ത്രിയുടെ നാവരിഞ്ഞ് തന്റെ പക്കലെത്തിക്കുന്നവര്ക്ക് ഒരു കോടി നല്‍കും.ഇതിനായി ഒരുമാസത്തെ സമയം അനുവദിക്കുകയാണെന്നും പട്ടേദാര്‍ പറഞ്ഞു. മതേതരത്വത്തെ അപമാനിക്കുകവഴി കേന്ദ്രമന്ത്രി ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പട്ടേദാര്‍ ആരോപിച്ചു. ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന് ( എഐഎംഐഎം) പാര്‍ട്ടിയുമായി സഹകരിച്ചാണു പട്ടേദാര്‍ പ്രവര്‍ത്തിക്കുന്നത്.
Discussion about this post