മനാമ: യമനില്‍നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരും വിദേശികളുമുള്‍പ്പെടെ 475 പേരുമായി യാത്രാകപ്പലുകളായ എംവി കവരത്തിയും എംവി കോറലും കൊച്ചിയിലെത്തി. ശനിയാഴ്ച പകല്‍ രണ്ടേടെയാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. ഇന്ത്യക്കാര്‍ക്കുപുറമേ 337 ബംഗ്ലാദേശുകാരും യമനില്‍നിന്ന് പലായനം ചെയ്ത ഇന്ത്യന്‍ വംശജരായ 65 യമന്‍ പൗരന്മാരും കപ്പലിലുണ്ട്.
യാത്രാകപ്പലുകള്‍ക്ക് ഐഎന്‍എസ് തിര്‍ അകമ്പടിയേകി. ഏപ്രില്‍ 10നാണ് യമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ റാഹത്ത് ഇന്ത്യ അവസാനിപ്പിച്ചത്. ഇതിനുശേഷം ഒഴിപ്പിച്ചവരാണ് കപ്പലില്‍ വരുന്നത്. കഴിഞ്ഞ 12നാണ് ഐഎന്‍എസ് തര്‍കാഷ്, ഐഎന്‍എസ് മുംബൈ എന്നിവയ്‌ക്കൊപ്പം കവരത്തിയും കോറലും ഇന്ത്യയിലേക്ക് തിരിച്ചത്. 11ന് ഏദന്‍ തുറമുഖത്തുനിന്ന് ഐഎന്‍എസ് തര്‍കാഷ് രക്ഷപ്പെടുത്തിയ 463 പേരും ഹൊദെയ്ദയില്‍നിന്ന് ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയവരും ജിബൂട്ടിയില്‍ അവശേഷിച്ചിരുന്നവരുമാണ് കപ്പലിലെ യാത്രക്കാര്‍.
Discussion about this post