ഡല്‍ഹി:ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന 21 മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 21 പേരെ കാണാതായത്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉള്‍പ്പടെ ഉള്ള ഇവര്‍ ഇസ്ലാമിലേക്കു മാറിയശേഷം ഐഎസില്‍ ചേരാന്‍ പോയെന്നാണ് എന്‍ഐഎ പറയുന്നത്. ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍പ്പെടുത്തി എന്‍ഐഎ പുറത്തുവിട്ടത്. സോണിയ സെബാസ്റ്റ്യന്‍, മെര്ലിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല, ഷംസിയ, അജ്മല എന്നിവരാണ് പട്ടികയിലുള്ള യുവതികള്‍. സോണിയ, മെര്ലിന്, നിമിഷ ഫാത്തിമ എന്നിവരെല്ലാം മതം മാറി ഇസ്ലാമില്‍ ചേര്‍ന്നവരാണ്. ബെക്സന്‍ വിന്‍സെന്റ്, ബെസ്റ്റമ്# വിന്‍സെന്റ്, എന്നിവരും പട്ടികയില്‍ ഉണ്ട്.
ഇവരില്‍ 14 പേര് 26 വയസ്സില്‍ താഴെയുള്ളവരാണ്. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീര്‍ മനഗലശ്ശേരിയാണ് കൂട്ടത്തില്‍ പ്രായം ചെന്നയാള്‍. ചെറിയ സംഘങ്ങളായാണ് ഇവര്‍ രാജ്യം വിട്ടത്. ആദ്യ രണ്ടംഗസംഘം ബെംഗളൂരു – കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയില്‍ മുംബൈ – മസ്കത്ത് വിമാനത്തിലുമാണു കടന്നത്. മൂന്നംഗങ്ങളുള്ള മൂന്നാം സംഘം ജൂണ്‍ രണ്ടിന് മുംബൈ – ദുബായ് വിമാനത്തിലാണു പോയത്. അടുത്ത മൂന്നുപേര്‍ ഹൈദരാബാദ് – മസ്കത്ത് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവര്‍ ജൂണ്‍ അഞ്ച്, 16, 19 ദിവസങ്ങളില്‍ വിവിധ വിമാനങ്ങളില്‍ സംഘമായി കടക്കുകയായിരുന്നു. 21 പേരില്‍ 19 പേര് ടെഹ്റാനിലേക്കും മറ്റുള്ളവര്‍ സിറിയയിലോ ഇറാഖിലോ ആകാമുള്ളതെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Discussion about this post