കോഴിക്കോട്: മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.
അതേസമയം മന്ത്രിമാരുടേയും ആശ്രിതരുടേയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് സ്വാഭാവികമെന്നും കോടിയേരി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞ നാലു ദിവസങ്ങളായി ജനം ടിവി പുരത്തു വിട്ടിരുന്ന വാര്‍ത്തകള്‍ അവഗണിക്കുകയാണ് ആദ്യഘട്ടത്തില്‍ സി.പി.എം ചെയ്തത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ദിനംപ്രതി പുറത്തുവിട്ടതോടെ സിപിഎം സമ്മര്‍ദ്ധത്തിലാവുകയായിരുന്നു.
മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി മന്ത്രി സമര്‍പ്പിച്ച രേഖകളില്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിമാരുടെയും ആശ്രിതരുടേയും മുന്‍ മന്ത്രിമാരുടേയും ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്ന പതിവുണ്ടെന്നും പറഞ്ഞ് സംഭവം നിസാരവത്കരിക്കാനും കോടിയേരി ബാലകൃഷണന്‍ ശ്രമവുമുണ്ടായി.
Discussion about this post