മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ജനം ടിവി മാപ്പുപറയണമെന്ന ആവശ്യവുമുന്നയിച്ച് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായി അഡ്വ. എ ജയശങ്കര്‍. ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം. ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. അഡ്വ. എ ജയശങ്കര്‍ പറഞ്ഞു.
അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബഹു ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ ആറെസ്സെസ് ചാനൽ ആക്രമണം തുടരുകയാണ്.
ടീച്ചർ, പൊതു ഖജനാവിൽ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയിൽ കിടക്കുമ്പോൾ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിൻ്റെ പൈസ സർക്കാരിൽ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം.
ഇതൊന്നും വലിയ അഴിമതിയും ധൂർത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്.
ഇപ്പോഴത്തെ KPCC പ്രസിഡന്റ് മുമ്പ് ആദർശ ധീരൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താർ വിരുന്ന് നടത്തി; സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് നിസാരമാണ്.
ശൈലജ ടീച്ചർ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ65വുമല്ല.
അനാവശ്യ ആരോപണം ഉന്നയിച്ച ചാനൽ മാപ്പു പറയണം, അല്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരും.
https://www.facebook.com/AdvocateAJayashankar/posts/1374741779322211:0
Discussion about this post