ഡല്‍ഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദുമായി വേദി തങ്ങളുടെ സ്ഥാനപതി വേദി പങ്കിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പാലസ്തീന്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യമാണ് കല്പിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാക്കില്ലെന്നും പാലസ്തീന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്ഥാന് കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാലസ്തീന് പ്രതിനിധി വാലിദ് അബു അലി വേദി പങ്കിട്ടത്.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദിനൊപ്പം ഇന്ത്യയുടെ അടുത്ത സുഹൃത്തായ പാലസ്തീന് പ്രതിനിധിയെ കാണേണ്ടി വന്നത് അമ്പരപ്പും നടുക്കവും ഉണ്ടാക്കിയെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. നാല്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്ഥാന്. ഹാഫീസ് സയിദാണ് ഈ കൂട്ടായ്മയുടെ തലവന്‍.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ പാലസ്തീന് അനുകൂലമായാണ് ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ വോട്ട് ചെയ്തത്.
Discussion about this post