Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി,വി.എസ് കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ്

by Brave India Desk
Apr 19, 2015, 11:25 am IST
in India
Share on FacebookTweetWhatsAppTelegram

seetharam yechuri

വിശാഖപട്ടണം: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിയ്ക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യെച്ചൂരിയുടെ പേര് നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നേരത്തെ പൊളിറ്റ് ബ്യൂറോയില്‍ സിആര്‍പിയുടെ പേരാണ് സജീവമായിരുന്നത്. എന്നാല്‍ പുതിയ കേന്ദ്രകമ്മറ്റിയില്‍ സീതാറാം യെച്ചൂരിയ അനുകൂലിക്കുന്നവരാണ് കൂടുതലായി ഉള്ളത്. ഇവര്‍ യെച്ചൂരിയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന് ഉറപ്പായി. മത്സരത്തിന് തയ്യാറാണെന്ന് യെച്ചൂരിയും അറിയിച്ചു. ഈ സാഹചര്യത്തില്‍ എസ്ആര്‍പി മത്സരത്തിനില്ല എന്ന് അറിയിക്കുകയായിരുന്നു. കേരള ഘടകത്തിലെ ഒരു വിഭാഗം യെച്ചൂരിയ്ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമായിരുന്നു. പിണറായി വിജയന്‍ ,കോടിയേരി ബാലകൃഷ്ണന്‍ എം.എ ബേബി എന്നിവരുമായി എടുക്കുകയായ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ എംഎ ബേബി യെച്ചൂരിയെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കുകയായിരുന്നു.

91 അംഗ കേന്ദ്ര കമ്മറ്റിയും 16 അംഗ പൊളിറ്റ് ബ്യൂറോയും തെരഞ്ഞെടുത്തു.

ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദനെ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കി. നേരത്തെ കേന്ദ്രകമ്മറ്റിയംഗമായിരുന്നു. പ്രായാധിക്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിശദീകരണം.
പി.കെ ഗുരുദാസന്‍ കേന്ദ്ര കമ്മറ്റിയില്‍ തുടരും. എ.കെ ബാലന്‍, എളമരം കരിം എന്നിവരാണ് കേരളത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ കേന്ദ്രകമ്മറ്റിയംഗങ്ങള്‍.
തന്നെ കേന്ദ്രകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായി മാറ്റിയ തീരുമാനം വന്നയുടന്‍ വി.എസ് അച്യുതാനന്ദന്‍ സമ്മേള നഗരി വിട്ടിരുന്നു. ചെന്നൈയിലേക്ക് മടങ്ങുന്നു എന്നാണ് വി.എസ് പറഞ്ഞത്. എന്നാല്‍ യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത വാര്‍ത്ത വന്നയുടന്‍ തിരിച്ചെത്തി. മാറ്റത്തിന്റെ തുടക്കമാണെന്നായിരുന്നു പിന്നീട് വി.എസ് പ്രതികരിച്ചത്.

പിബിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം. ഹന്നന്‍ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പപൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുതായി എ കെ ബാലന്‍, എളമരം കരിം എന്നിവരുണ്ട്. ഇവര്‍ക്കുപുറമെ ഡല്‍ഹിയില്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മുരളീധരന്‍, വിനു കൃഷ്ണന്‍ എന്നിവരും പുതിയ സിസിയില്‍ സ്ഥിരം ക്ഷണിതാക്കളായുണ്ട്.

കേന്ദ്രക്കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. ഇവരില്‍ മൂന്നു പേര്‍ വനിതകളാണ്. ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എം എ ബേബി, എ കെ പത്മനാഭന്‍, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ കെ വരദരാജന്‍ എന്നിവര്‍ പുതിയ പിബിയിലില്ല. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 89 അംഗങ്ങളാണുണ്ടായിരുന്നത്.

Tags: cpmkaratsrpyechuri
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies