പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അയപ്പസ്വാമിയെ കുറിച്ച് എഴുതിയ കവിതയെ പരിഹസിച്ച് അഡ്വ; എ ജയശങ്കര്‍. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന് ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്- അതും ഇംഗ്ലീഷില്‍ എന്നിങ്ങനെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ എഴുതാന്‍ വേഡ്സ് വര്‍ത്തിനു പോലും കഴിയില്ലെന്നും അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നതെന്നും ജയശങ്കര്‍ പറയുന്നു.
പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരന് ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും ‘അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കില്‍ ഇയാള്‍ക്ക് പണികിട്ടും’ എന്ന് ആര് ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓര്‍മ്മിക്കുക.
ഇപ്പോള്‍ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരന് എഴുതുന്നു:
‘Swami is Guru
Swami is Kin
Swami is the Guide
Swami is the Nature
The Omnipotent
The Omnipresent
And all powerful.’
അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍ കഴിയും? സ്വാമിയേ ശരണമയ്യപ്പ!- എന്നിങ്ങനെയാണ് കളിയാക്കല്‍
പോസ്റ്റിന്റെ പൂര്‍ണരൂപം-
മണിയാശാനെപ്പോലെയോ ശൈലജട്ടീച്ചറെ പോലെയോ വെറുമൊരു മാര്‍ക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരന്. കൊല്ലം എസ് എന്‍ കോളേജില്‍ പഠിച്ച് കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്സ്പിയര്, ഷാ, ഗാല്സ്വര്ത്തി, കീറ്റ്സ്, ഷെല്ലി, ബൈറന്, ടെനിസന് ഒക്കെ ബൈഹാര്‍ട്ടാണ്.
മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട്- മലയാളത്തിലും ഇംഗ്ലീഷിലും.
മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന് ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്- അതും ഇംഗ്ലീഷില്‍.
The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്. നോക്കൂ:
‘Nature rules the Nature
No rule over the Nature
Who goes above the Nature
Never returns!
He returns to the soil
For he traverses
With the Nature’s pavement
And there is nothing above the Nature’
ഇങ്ങനെ എഴുതാന്‍ വേഡ്സ് വര്‍ത്തിനു പോലും കഴിയില്ല. അതാണ് സഖാവ് സുധാകരന്. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാകവി ജി എന്നു വിളിക്കുന്നത്.
പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരന് ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും ‘അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കില്‍ ഇയാള്‍ക്ക് പണികിട്ടും’ എന്ന് ആര് ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓര്‍മ്മിക്കുക.
ഇപ്പോള്‍ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരന് എഴുതുന്നു:
‘Swami is Guru
Swami is Kin
Swami is the Guide
Swami is the Nature
The Omnipotent
The Omnipresent
And all powerful.’
അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍ കഴിയും? സ്വാമിയേ ശരണമയ്യപ്പ!
https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1378282798968109/?type=3&theater
Discussion about this post