ഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ആണാവായുധ ശേഖരങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ഇത് 27-ാമത് കൈമാറലാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഡല്‍ഹിയിലും ഇസ്ലാമാബാദിലുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികള്‍ വഴി ഒരേ സമയം കൈമാറുകയാണ് ചെയ്തത്.
ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ഇരു രാജ്യങ്ങളുടെയും ആക്രമണങ്ങള്‍ തടയുകയാണ് ലിസ്റ്റ് കൈമാറുന്നതു വഴി ലക്ഷ്യം വയ്ക്കുന്നത്. ഈ ഉടമ്പടി 1988 ഡിസംബര്‍ 31നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും 1991 ജനുവരി 31 മുതലാണ് ഇരുരാജ്യങ്ങളും കൈമാറാന്‍ ആരംഭിച്ചത്. ഇതോടെ എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ലിസ്റ്റ് കൈമാറും.
കുല്ഭൂഷണ് ജാദവിന്റെ അമ്മയും ഭാര്യയും പാക് ജയിലില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ മോശം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും ലിസ്റ്റ് കൈമാറിയത്.
Discussion about this post