ഗുരുവായൂര്‍ : ഗായകന് കെ.ജെ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രപരിസരത്ത് സത്യാഗ്രഹസമരം. പരിസ്ഥിതി പ്രവര്‍ത്തകനും മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ പപ്പന് കന്നാട്ടിയാണ് പുതുവര്‍ഷ പുലരിയില്‍ മഞ്ജുളാലിനു സമീപം നിരാഹാര സത്യഗ്രഹം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമര നേതാക്കളായിരുന്ന കെ.കേളപ്പന്റെ കൊയിലാണ്ടി മുചുകുന്നിലെ ജന്മഗൃഹത്തിലും എകെജിയുടെ കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണു ഗുരുവായൂരിലെത്തി സത്യഗ്രഹം നടത്തിയത്.
മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.ചന്തുക്കുട്ടി അധ്യക്ഷനായി. ഏകതാ പരിഷത് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പവിത്രന് തില്ലങ്കരി, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി സാജന് തൃശൂര്‍, ഇയ്യച്ചേരി പത്മിനി, ദേവരാജ് കന്നാട്ടി, വി.കെ.ദാമോദരന്‍, ഒ.കരുണാകരന്, വി.കെ.രാധകൃഷ്ണന് നമ്പ്യാര്‍, കെ.എ.ഗോവിന്ദന്, വെളിപാലത്ത് ബാലന് എന്നിവര്‍ പ്രസംഗിച്ചു. സമാപന യോഗത്തില്‍ ജവാന് പുനത്തില്‍ അധ്യക്ഷനായി. നടുക്കണ്ടി ബാലന്, രമേശ് മേത്തല എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post