ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറിയേക്കും. പേര് മാറ്റാന്‍ കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ പുതിയ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചുവെന്നാണ് സൂചന. . നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പഴയപോലെ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രം എന്ന് തന്നെയാക്കാനാണ് നീക്കം
Discussion about this post