ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം ഇറക്കുമതിയേക്കാള്‍ കൂടുതലായി. 2016-17 കാലയളവില്‍ 49.5 ബില്യന്‍ ഡോളര്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ചത്. സ്മാര്‍ട്ഫോണുകള്‍, സെറ്റ് ടോപ്പ് ബോക്സുകള്‍, ടെലിവിഷനുകള്‍, മൈക്രോവേവ് ഓവനുകള്‍, എല്‍ ഈ ഡീ വിളക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിച്ചത്.ഇലക്ട്രോണിക്സ് ഇറക്കുമതിയ്ക്ക് കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും ഗുണനിലവാര പരിശോധന കര്‍ശനമാക്കിയതും മറ്റും ഇന്ത്യയില്‍ തന്നെ ുകൊണ്ടും ഭാരതത്തില്‍ തന്നെ ഉല്‍പ്പാദനം നടത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണത്തില്‍ ശക്തമായി കുതിച്ചുകയറ്റമാണ് ഇന്ത്യ നടത്തിയത് 205-16ല്‍ 37.4 ബില്യന്‍ ഡോളറിനുള്ള ഉപകരണങ്ങളാണ് ഉല്പ്പാദിപ്പിത്
2014-2015 കാലയളവില്‍ ആറുകോടി മൊബൈല്‍ ഹാന്‍ഡ്സെറ്റുകളാണ് ഉത്പാദിപ്പിച്ചത്. 2016-2017ല്‍ ഇത് 17.5 കോടിയായി.ഉയര്‍ന്നു. 19000 കോടി രൂപയുടെ ഫോണ്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 90000കോടി രൂപയ്ക്കുള്ള ഫോണുകളാണ് നിര്‍മ്മിക്കുന്നത്. എല്‍ ഈ ഡീ ടീവികളുടെ ഉത്പാദനം ഏതാണ്ട് 90 ലക്ഷം എണ്ണം ആയിരുന്നത് ഇന്ന 10 ലക്ഷത്തിലധികമായി. ഉത്പാദനം വര്‍ദ്ധിച്ചതിന്റെ ്നുബന്ധമായി തൊഴില്‍ ലഭ്യതയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികളുടെ ആവശ്യകതയും കൂടിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാദ്ധ്യതകളും തുറന്നു വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
‘ഇലക്ട്രോണിക്സ് രംഗത്ത് ശക്തമായ വളര്‍ച്ച നേടാന്‍ നമുക്ക് കഴിഞ്ഞു. മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഫലം കണ്ടെത്തിയതുകൊണ്ടാണിതെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മെയ്ക് ഇന്ത്യ ലക്ഷ്യമിടുന്നത് ആഭ്യന്തര വിപണി മാത്രമല്ല അന്താരാഷ്ട്ര വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള വര്‍ഷങ്ങളില്‍ മെയ്ക് ഇന്‍ ഇന്ത്യയിലൂടെ വലിയ തോതില്‍ ഉത്പാദനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മെയ്ക് ഇന്ത്യയുടെ ഫലം രാജ്യം വരും വര്‍ഷങ്ങളില്‍ അനുഭവിക്കുമെന്നും, ഇത് ചെറിയ തുടക്കം മാത്രമാണെന്നും സാമ്പത്തീക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകവിപണി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കീഴടക്കുന്ന കാലം അതിവിദൂരമനല്ലെന്നാണ് വിലയിരുത്തല്‍.
Discussion about this post