ജക്കാര്‍ത്ത: ആസിയാന്‍ സെക്രട്ടറി ജനറല്‍ ഡാറ്റോ പഡുക ലിം ജോക്ക് ഹുയിമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സുഷമ ഇന്തോനേഷ്യയില്‍ എത്തിയത്.
എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും സുഷമ പറഞ്ഞു. ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രിമായുള്ള യോഗത്തിലാണ് സുഷമ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഇരുരാജ്യങ്ങളും ഭീകരവാദത്തെ ശക്തമായി അപലപിച്ചു.
Discussion about this post