ശബരിമല ദര്‍ശനത്തിനായി മാലയിട്ട വിദ്യാര്‍ത്ഥിയെ കോണ്‍വെന്റ് സ്ക്കൂള് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പുറത്താക്കി. ഹൈദരബാദിലെ ചിക്കാട്പള്ളി സെന്റ് ആദംസ് സ്ക്കൂളിലാണ് സംഭവമുണ്ടായതെന്ന് വ്യക്തമാക്കി കൊണ്ടുള്ള വീഡിയൊ സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുന്നുണ്ട്.
ഷൂ ധരിക്കാതെ എത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കുട്ടിയോട് അധ്യാപകര്‍ പറയുന്നു. കുട്ടിയെ കരയുന്നതും വീഡിയൊവില്‍ ഉണ്ട്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സ്ക്കൂള് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലാസിന് പുറത്ത് നിര്‍ത്തിയ ‘കുട്ടി സ്വാമി’ കരയുന്നതായും വീഡിയോവിലുണ്ട്.
https://www.facebook.com/IndiaAPM/videos/vb.149140455170224/1590424481041807/?type=2&theater
ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതമെടുക്കുന്നതിനാല്‍ കറുത്ത വസ്ത്രം അണിയണമെന്ന്
സ്ഥലത്തെത്തിയ അയ്യപ്പ തീര്‍ത്ഥാടകരുടെ സംഘം സ്ക്കൂള് അധികൃതരോട് പറയുന്നുണ്ട്. മാലയിട്ടാല്‍ അയ്യപ്പന്മാര് മാല ധരിച്ച് കറുത്ത വസ്ത്രം അണിഞ്ഞ്, ചെരുപ്പില്ലാതെ വ്രതമെടുക്കണമെന്നാണ് വിശ്വാസം.
കുട്ടിയെ ക്ലാസിന് പുറത്താക്കിയ സ്ക്കൂള് അധികൃതര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും വ്യാപക പ്രചരണം നടക്കുന്നുണ്ട്.
Discussion about this post