പത്തനംതിട്ട: പതിനൊന്ന് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേർഡ് റെയിൽവേ പോലീസ് ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. 75 വർഷം കഠിനതടവും നാലരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അടൂർ കൊടുമൺ ഐക്കാട് സ്വദേശി 69കാരനായ സുരേന്ദ്രനെയാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായാണ് 75 വർഷം കഠിന തടവും 4,50,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രതിയുടെ കൊടുമൺ ഐക്കാട്ടുള്ള വീട്ടിൽ വച്ചാണ് പെൺകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയത്.
വീട്ടുമുറ്റത്തു കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും വീടിനോട് ചേർന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് ഇയാൾ ലെെംഗികപീഡനത്തിനിരയാക്കിയത്.












