ഡല്‍ഹി: റിലീസ് തീയതി പ്രഖ്യാപിച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാജസ്ഥാനില്‍ ചിത്രം പ്രദര്ശിപ്പിക്കുന്നതിനുളള്ള വിലക്ക് മുഖ്യമന്ത്രി വസുന്ധര രാജ വ്യക്തമാക്കിയത്.
തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്കാന് സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പേര് ‘പദ്മാവത്’ എന്ന് മാറ്റണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണം, ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുന്‍പ് എഴുതിക്കാണിക്കണം എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.
അതേസമയം തുടക്കം മുതല്‍ പ്രതിഷേധവുമായി രംഗത്ത് വന്ന രജ്പുത് കര്‍ണി സേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസ് ഉപരോധിക്കുമെന്ന് രജ്പുത് കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post